പാണ്ടിമേളം, കരിമരുന്ന് പ്രയോഗം, മ്യൂസിക്കല്‍ നൈറ്റ്; കീഴ്പയൂര്‍ ശ്രീ അയ്യപ്പക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 25 മുതല്‍ 28 വരെ


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 25, 26, 27, 28, തീയ്യതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എളപ്പില ഇല്ലം ഡോ: ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ബ്രഹ്‌മശ്രീ നീലമന ദേവദാസ് നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

25ന് കാലത്ത് 5.30ന് നടതുറക്കല്‍, അഭിഷേകം, മലര്‍നിവേദ്യം, ഉഷപൂജ, 8.30ന് കൊടിയേറ്റം ഉച്ചപൂജ, സൈമണ്‍സ് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും നടക്കും. 26 ന് ക്ഷേത്ര ചടങ്ങുകള്‍, തുടര്‍ന്ന് ദീപാരാധന.

27ന് ക്ഷേത്ര ചടങ്ങുകള്‍ തുടര്‍ന്ന് വൈകീട്ട് 4 മണിക്ക് കുനിയില്‍ ശ്രീ പരദേവതാ ക്ഷേത്ര സന്നിധിയില്‍ നിന്ന് പഞ്ചാരിമേള അകമ്പടിയോടെ ആരംഭിക്കുന്ന ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ പ്രവേശിച്ചതിന് ശേഷം കാഞ്ഞിലശ്ശേരി വിനോദ് മാരാറുടെ നേതൃത്വത്തില്‍ പാണ്ടിമേളം, കരിമരുന്ന് പ്രയോഗം, അയ്യപ്പന് കോമരം കൂടിയ വിളക്കും തേങ്ങയേറും, യുവകാലിക്കറ്റ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് എന്നിവയും നടക്കും.

28ന് ക്ഷേത്ര ചടങ്ങുകള്‍, പ്രസാദ ഊട്ട്, ക്ഷേത്രവനിതാ കമ്മറ്റി ഒരുക്കുന്ന മെഗാ തിരുവാതിരയ്ക്ക് ശേഷം വിവിധ കലാപരിപാടികള്‍കളോടെ പ്രതിഷ്ഠാദിന മഹോത്സവം സമാപിക്കും.