മാലിദ്വീപ് ജീവിതാനുഭവങ്ങള്‍ പ്രമേയമാക്കിയ കീനെ റംഗളു പുസ്തകത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ച് ഡയറ്റ്


Advertisement

കൊയിലാണ്ടി: മാലി ദ്വീപ് ജീവിതാനുഭവങ്ങള്‍ പ്രമേയമാക്കിയ കീനെ റംഗളു എന്ന പുസ്തകത്തെ കുറിച്ച് ഡയറ്റ് ചര്‍ച്ച സംഘടിപ്പിച്ചു. പുസ്തക രചയിതാവായ ഡോ.ലാല്‍ രഞ്ജിത്തിനെ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.അബ്ദുല്‍ നാസര്‍ പൊന്നാട അണിയിച്ചു.

Advertisement

നവനീത് കൃഷ്ണന്‍ സ്വാഗതവും,പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ നാസര്‍ അധ്യക്ഷ സ്ഥാനമലങ്കരിച്ച് സംസാരിച്ചു. ഡയറ്റ് അധ്യാപിക ദിവ്യ.ഡി പുസ്തക റിവ്യു നടത്തി. ശ്രീലക്ഷ്മി ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് അധ്യാപികമാരായ ശ്രീമതി പോളിന, നിഷ, ഗ്രീഷ്മ തുടങ്ങിയവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Advertisement

കാളിദാസന്‍ കാലാധീതനായ കവി എന്ന സെമിനാറിന്റെ മികച്ച ഡോക്യുമെന്റേഷന്‍ നടത്തിയ സംസ്‌കൃതം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ശില്‍പ. പി.കെക്ക് ഡോ.ലാല്‍ ലഞ്ജിത് ഉപഹാരം നല്‍കി. ഡയറ്റ് ലൈബ്രറിയിലെ ഇത്തവണത്തെ മികച്ച വായനക്കാരായി തിരഞ്ഞെടുക്കപ്പെട്ട അമൃത, അശ്വനി എന്നിവര്‍ക്കും ഉപഹാരം നല്‍കി.

Advertisement

ഡോ.ലാല്‍ രഞ്ജിത്തും കുട്ടികളും ചേര്‍ന്ന് ചോദ്യോത്തര ശൈലിയില്‍ പുസ്തക ചര്‍ച്ച നടത്തി. ശില്‍പ.കെ.വി, പ്രഥമാകൃഷ്ണ, അദ്രിക എന്നിവര്‍ പുസ്തകത്തെ കുറിച്ച് സംസാരിച്ചു. വൈഷ്ണവി.വി.പി നന്ദി പറഞ്ഞു. ഫസ്റ്റ് ഇയര്‍ സംസ്‌കൃതം ബാച്ചിന്റെ നേതൃത്വത്തിലാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചത്.