‘ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയ നരേന്ദ്ര മോദിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ മനസ്സുവന്നില്ല’; മേപ്പയ്യൂരില്‍ കെ.സി.നാരായണന്‍ നായര്‍ അനുസ്മണ പൊതുസമ്മേളനം നടത്തി ആര്‍.ജെ.ഡി


മേപ്പയൂര്‍: മേപ്പയ്യൂരില്‍ രാഷ്ട്രീയ ജനതാദള്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.സി.നാരായണന്‍ നായര്‍ അനുസ്മണ പൊതുസമ്മേളനം സംഘടിപ്പിച്ചു. ആര്‍.ജെ.ഡി. ജില്ല പ്രസിഡന്റ് എം.കെ. ഭാസ്‌കരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയ ഭരണാധിപനായ നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തെ മണിപൂര്‍ സംസ്ഥാനം ഇരുപത് മാസത്തിലേറെയായി കലാപത്തിലമര്‍ന്നിട്ടും അവിടേക്കെത്താനായില്ലെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആര്‍.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. ദാമോദരന്‍, സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി. കിരണ്‍ ജിത്, പി.ബാലന്‍, പി.ബാലകൃഷ്ണന്‍ കിടാവ്, കെ.എം. ബാലന്‍, ബി.ടി.സുധീഷ് കുമാര്‍, വി.പി. ദാനിഷ്, സുനില്‍ ഓടയില്‍, വി.പി. മോഹനന്‍, കെ.കെ.നിഷിത, ടി.ഒ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.