ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍; കാവുംവട്ടം എം.യു.പി സ്‌കൂള്‍ ശതാബ്ദിയുടെ നിറവിലേയ്ക്ക്, സ്വാഗതസംഘം രൂപീകരിച്ചു


കൊയിലാണ്ടി: ശതാബ്ദി ആഘോഷിക്കാനൊരുങ്ങി കാവുംവട്ടം എം.യു.പി സ്‌കൂള്‍. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടേയും അതോടൊപ്പം ഈ വര്‍ഷം സര്‍വ്വിസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ കെ. കെ. മനോജ് മാസ്റ്ററുടെയും ഷരീഫ ടീച്ചറുടെയും യാത്രയയപ്പ് പരിപാടിയുടേയും സ്വാഗതസംഘം രൂപികരിച്ചു.

യോഗം കൗണ്‍സിലര്‍ ജമാല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.പി. ഫാസിലിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഷംസുദ്ദീന്‍ കണ്ണന്‍ കോട്ട്, ഷമി ടി.കെ, സുനിത, താഹീര്‍, മനീഷ്, ബഷീര്‍ വി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംസ്‌കാരിക പ്രവര്‍ത്തകര്‍, പൂര്‍വ്വ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.