”വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുന്നതിലെ തടസങ്ങള്‍ ഉടന്‍ നീക്കുക”; ആവശ്യമുയര്‍ത്തി കേരള കര്‍ഷക സംഘം അരിക്കുളം കണ്‍വന്‍ഷന്‍


അരിക്കുളം: കര്‍ഷക സംഘം മെമ്പര്‍ഷിപ്പ് ഡിസംബര്‍ 25നുളളില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. അരിക്കുളം വില്ലേജ് കണ്‍വന്‍ഷനിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം ശശി കോലോത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുന്നതിന് ഉടനെ തന്നെ സാങ്കേതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിച്ച് പ്രവൃത്തി ഉദ്ഘാടനം നടത്തണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

ദാമോധരന്‍ അധ്യക്ഷനായി. കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ ഏ.എം.സുഗതന്‍, താജുദ്ദീന്‍ അരിക്കുളം, സി.രാധ, സി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.രവീന്ദ്രന്‍ സ്വാഗതവും സുനിത നന്ദിയും പറഞ്ഞു.