ഉലുവക്കഞ്ഞി മുതല്‍ പത്ത് തരം ഇല ഉപ്പേരി വരെ; കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്


തിക്കോടി: കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ഉലുവക്കഞ്ഞി, കര്‍ക്കിടക്കൂട്ട്, പ്രസവസുരക്ഷാ മരുന്ന്, പത്ത് തരം ഇലകളുടെ ഉപ്പേരി, തുടങ്ങി നിരവധി വിഭവങ്ങളാണ് സി.ഡി.എസ്. ഒരുക്കിയത്.തിക്കോടി പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഫെസ്റ്റിലെ ഓരോ വിഭവങ്ങളും ഓരോ വാര്‍ഡില്‍ നിന്നും തയ്യാറാക്കി എത്തിച്ചതാണെന്ന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.


തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ പി.കെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രനില സത്യന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. വിശ്വന്‍, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, മെമ്പര്‍ സെക്രട്ടറി, സി.ഡി.എസ് മെമ്പര്‍മാര്‍, എഫ്.എന്‍.എച്ച്.ഡബ്ല്യൂ ആര്‍പിമാര്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിജിന നന്ദി പറഞ്ഞു.