കര്‍ക്കടക വാവുബലി; മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, പുലർച്ചെ മൂന്ന് മണി മുതല്‍ കര്‍മങ്ങള്‍
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുർഗാക്ഷേത്രത്തിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടല്‍ക്കരയിലെ ക്ഷേത്ര ബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ നടക്കും.
ദേശീയപാതയിലെ ക്ഷേത്ര കവാടം മുതല്‍ രണ്ട് വരിയായിട്ടായിരിക്കും ക്ഷേത്ര ബലിതര്‍പ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുക. കൗണ്ടറില്‍ നിന്നുതന്നെ ബലിസാധനങ്ങള്‍ വാങ്ങി ബലിത്തറയിലേക്ക് കടക്കാം. ബലി കഴിഞ്ഞതിന് ശേഷം ക്ഷേത്രകുളത്തില്‍ നിന്നും കുളിക്കാവുന്നതാണ്.
പോലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ്, മെഡിക്കല്‍ ആംബുലന്‍സ് സൗകര്യങ്ങളും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രഭാതഭക്ഷണവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.