രാജ്യം വീണ്ടെടുക്കാന്‍ വീരമൃത്യുവരിച്ച ധീരയോദ്ധാക്കളുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം; കൊയിലാണ്ടിയില്‍ കാര്‍ഗില്‍ വിജയ് ദിവസ് സില്‍വര്‍ ജൂബിലി ആഘോഷം


കൊയിലാണ്ടി: കൊയിലാണ്ടി എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ കാര്‍ഗില്‍ വിജയ് ദിവസ് സില്‍വര്‍ ജൂബിലി ആഘോഷിച്ചു. കാര്‍ഗില്‍ വിജയദിവസത്തിന്റെ 25-ാം വാര്‍ഷികം രാജ്യമൊട്ടാകെ കൊണ്ടാടുന്ന വേളയില്‍ കൊയിലാണ്ടി എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസോസിയേഷനും സമുചിതമായി ആചരിച്ചു.

500-ലധികം വീരയോദ്ധാക്കള്‍ മാതൃരാജ്യത്തിന് വേണ്ടി പോരാടിയും രാജ്യം വീണ്ടെടുക്കാന്‍ വേണ്ടി വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. അനേകം സൈനികര്‍ ആ യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി നമ്മുടെ ഇടയിലുണ്ട്. മാതൃരാജ്യത്തിനുവേണ്ടി സ്വന്തം കുടുംബത്തേയും ബന്ധുക്കളേയും ത്യജിച്ച് ഈ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടം വരാതിരിക്കാന്‍ വേണ്ടി ജീവന്‍ ത്യജിച്ച ധീര യോദ്ധാക്കളുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കാനും വരും തലമുറയ്ക്ക് രാജ്യസേവനം എന്തെന്ന് അറിയിക്കുവാനും വേണ്ടി നടത്തിയ പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി.വി. വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. വീര മൃത്യു വരിച്ച കുടുംബാംഗങ്ങളെയും യുദ്ധത്തിന് പങ്കെടുത്തവരെയും നഗരസഭാധ്യക്ഷ സുധാ കിഴക്കേപ്പാട്ട് ആദരിച്ചു. ബ്രിഗേഡിയര്‍ ഡി.കെ.പത്ര, കേണല്‍ശ്രീജിത്ത് വാര്യര്‍, റിട്ട. കേണല്‍ സുരേഷ് ബാബു, മേജര്‍ ശിവദാസന്‍, റിട്ട. ഹോണററി ലഫ്റ്റനെന്റ്
വിനോദ് കുമാര്‍, സുബേദാര്‍ രാജീവ്, അരുണ്‍ മണമല്‍, വയനാരി വിനോദ്, അഡ്വ. സുനില്‍മോഹന്‍, ഡോ.കെ.ഗോപിനാഥന്‍, എന്‍.കെ.സുരേഷ് ബാബു, ഒ.എം.സതീശന്‍ എന്നിവര്‍ സംസാരിച്ചു.