കാരയാട് എ.യു.പി സ്‌കൂളിലെ വാർഷികാഘോഷവും യാത്രയയപ്പും ‘സാർത്ഥകം 2025’ ഏപ്രിലില്‍


കാരയാട്: കാരയാട് എ.യു.പി സ്‌കൂളിലെ വാർഷികാഘോഷവും യാത്രയയപ്പും “സാർത്ഥകം 2025” ഏപ്രിൽ 1മുതൽ 8 വരെയുള്ള തീയതികളിൽ നടക്കും. ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവഹിച്ചു.

ചടങ്ങിൽ സ്കൂളിൽ നിന്നും വിരമിക്കുന്ന സുധാദേവി ടീച്ചർ സ്കൂളിന് നിർമിച്ചു നൽകിയ ‘തണലിടം’ സമർപ്പിച്ചു. വാർഡ് മെമ്പർ വി.പി അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അഭിനീഷ്, സ്കൂൾ മാനേജർ സജീവ് നമ്പൂതിരി, പിടിഎ പ്രസിഡന്റ് വി.പി രാജേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ നാരായണൻ, അഹമ്മദ് മൗലവി, കെ.കെ മാധവൻ, അമ്മദ് പൊയിലങ്ങൽ, സ്റ്റാഫ്‌ സെക്രട്ടറി ജയേഷ് ആർ.പി തുടങ്ങിയവർ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് പി.സുധാദേവി സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.ജലീൽ നന്ദി പറഞ്ഞു.

Description: Karayad AUP School Anniversary Celebration and Farewell 'Sarthakam 2025' in April