കരാട്ടെ വിദ്യാര്‍ത്ഥികളുടെ മിന്നും അഭ്യാസപ്രകടനങ്ങള്‍; ലഹരി വിരുദ്ധ റാലിയും കരാട്ടേ വിദ്യാര്‍ത്ഥി സംഗമവും സംഘടിപ്പിച്ച് കാപ്പാട് ജാപ്പാനിസ് കരാട്ടേ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്ട് അക്കാദമി


Advertisement

ചേമഞ്ചേരി: ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ച് കാപ്പാട് ജാപ്പാനിസ് കരാട്ടേ എന്റ് മാര്‍ഷ്യല്‍ ആര്‍ട്ട് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍. കാപ്പാട് ബസാറില്‍ നിന്നാരംഭിച്ച റാലി സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ വി.ടി. നാസര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന് അക്കാദമിയുടെ നേതൃത്വത്തില്‍ ഡോജോ 15ാംമത് ബെല്‍റ്റ് മാറ്റല്‍ ചടങ്ങിന്റെ ഭാഗമായി നടന്ന വിദ്യാര്‍ത്ഥികളുടെ യുടെയും രക്ഷിതാക്കളുടെയുടെയും സംഗമം നടന്നു.

Advertisement

കാപ്പാട് ട്യൂറിസം പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ശിവദാസന്‍ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.ടി. ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിക്ക് എസ്. ജിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, അഡ്വ. ബി.എന്‍ ബിനേഷ് ബാബു മുഖ്യാഥിതിയായി. തുടര്‍ന്ന് വി.ടി. നാസര്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.

Advertisement

രാജന്‍ എം. കാപ്പാടിന്റെ നേതൃത്വത്തില്‍ കരാട്ടേ പരിശീലകരുടെയും വിദ്യാര്‍ത്ഥികളുടെയും വിസ്മയം തീര്‍ത്ത അഭ്യാസ പ്രകടനങ്ങള്‍ നടന്നു. പി.കെ. അഷറഫ് നന്ദിയും പറഞ്ഞു.

Advertisement