മകൾക്ക് പിന്നാലെ ഉപ്പയും യാത്രയായി; കാപ്പാട് കുട്ടി മാപ്പിളകത്ത് അബ്ദുല്ല ഹാജി അന്തരിച്ചു


Advertisement

കാപ്പാട്: മകൾ മരിച്ച് ഒരാഴ്ച തികയും മുൻപേ ഉപ്പയും യാത്രയായി. തിരുവങ്ങൂർ അൽ ഷഫീഖിൽ കാപ്പാട് കുട്ടി മാപ്പിളകത്ത് അബ്ദുല്ല ഹാജിയാണ് അന്തരിച്ചു. എൺപത് വയസ്സായിരുന്നു.

Advertisement

ഏഴു ദിവസങ്ങൾക്ക് മുൻപാണ് അബ്ദുല്ല ഹാജിയുടെ മകൾ ഖദീജത്തുൽ കുബ്‌റ അന്തരിച്ചത്. നാൽപ്പതു വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം. വാര്‍ദ്ധക്യ സഹജമായ ക്ഷീണത്തോടൊപ്പം മകളുടെ പെട്ടന്നുള്ള വിയോഗവും അബ്ദുല്ല ഹാജിയെ തകർത്തതായി നാട്ടുകാർ പറഞ്ഞു.

Advertisement

എവിഹൗസിൽ മർഹൂം മമ്മത് ഹാജിയുടെ മകൾ ആയിഷബി ആണ് ഭാര്യ. മറ്റ് മക്കൾ: അബൂബക്കർ കോയ, സാലിഹ് അൽ ഷഫീഖ്.

Advertisement

മരുമക്കൾ: നിടുംമ്പോയിൽ അബ്ദുൽ ലത്തീഫ് കാരന്തൂർ, റസ്ലിപറമ്പത്ത്, റഫ്സി പറമ്പത്ത്. സഹോദരങ്ങൾ: പരേതരായ കുട്ടി മാപ്പിളകത്ത് അബൂബക്കർ ഹാജി, കായലോടി കുട്ടിബി

മയ്യത്ത് നിസ്ക്കാരം 1മണിക്ക് കാപ്പാട് ജുമാ മസ്ജിദിൽ നടക്കും.