‘കാപ്പാട്-കൊയിലാണ്ടി തീരദേശറോഡ് നാലുവർഷമായിട്ടും യാത്ര യോഗ്യമാക്കിയില്ല’; പ്രതിഷേധവുമായി ബിജെപി


കൊയിലാണ്ടി: ബിജെപി ചേമഞ്ചേരി ഇരുപതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാപ്പാട്‌ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിആര്‍സെഡ്‌ (CRZ) കേന്ദ്ര വിജ്ഞാപനം വന്നിട്ടും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണാധികാരികളും, സംസ്ഥാന സർക്കാറും അവഗണിച്ചു, കാപ്പാട്-കൊയിലാണ്ടി തീരദേശറോഡ് നാലുവർഷമായിട്ടും യാത്ര യോഗ്യമാക്കിയില്ല, മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യത്തിനുപയോഗിക്കേണ്ട ഫണ്ട് വക മാറ്റി ചിലവഴിച്ചു എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്‌.

ബിജെപി ചേമഞ്ചേരി ഏരിയ പ്രസിഡന്റ് സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. യുവമോർച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജിതേഷ് കാപ്പാട് മുഖ്യ പ്രഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ രാജേഷ് കുന്നുമ്മൽ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് വിനോദ് കാപ്പാട്, അരവിന്ദാക്ഷൻ കെ.പി, ഷിജു ടി.പി എന്നിവർ സംസാരിച്ചു.

Description: ‘Kappad-Koilandi coastal road not passable even after four years’; BJP with protest