കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ചെയ്തു


Advertisement

കൊയിലാണ്ടി: കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും നോവലിസ്റ്റുമായ കല്പറ്റ നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ അക്ഷരവെളിച്ചം നൃത്താവിഷ്‌കാരം അവതരിപ്പിച്ചു.

Advertisement

ശേഷം കല്പറ്റ നാരായണനുമായി വിദ്യാര്‍ത്ഥികള്‍ സാഹിത്യ സംവാദം നടത്തി. കലാസാഹിത്യ വേദി കണ്‍വീനര്‍ സി. ബിന്ദുസ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഇ.കെ.ഷൈനി ടീച്ചര്‍ അധ്യക്ഷം വഹിച്ചു. ഇലാഹിയ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ദം സാസ്, എ.ഒ. ഗിരീഷ് മാസ്റ്റര്‍, രമേശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ജമീല ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.

Advertisement
Advertisement