ആന്റി സോഷ്യല്‍ ലിസ്റ്റില്‍പ്പെട്ടയാള്‍, നിരവധി കേസുകളിലെ പ്രതി; പയ്യോളി സ്വദേശിയെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു


Advertisement

പയ്യോളി: നിരവധി കേസുകളില്‍ പ്രതിയായ പയ്യോളി സ്വദേശിയെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. കേസില്‍ ഉള്‍പ്പെട്ട് കൊയിലാണ്ടി സബ് ജയലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പയ്യോളി പെരുമാള്‍ താഴ ഷൈജനെ(50)യാണ് കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചത്.

Advertisement

പയ്യോളി സ്‌റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍പ്പെട്ടയാള്‍ കൂടിയാണ് പ്രതി. ജില്ലാ കലക്ടര്‍ എം.ഗീതയുടെ ഉത്തരവ് പ്രകാരമാണ് ചൊവ്വാഴ്ച വൈകിട്ട് 4.45ഓടെ അറസ്റ്റ് രേഖപ്പെടുത്തി സെന്‍ട്രല്‍ ജയിലിലേക്കയച്ചത്.

Advertisement
Advertisement