നാല് നാള്‍ കലാമാമാങ്കത്തിന്റേത്; ആളും ആരവവുമായി, കൊയിലാണ്ടി ഉപജില്ലാ കലോത്സവ ലഹരിയില്‍ കാപ്പാട് ഇലാഹിയ സ്‌കൂള്‍


Advertisement

ചേമഞ്ചേരി: പാട്ടും നൃത്തവും പ്രസംഗവുമൊക്കെയായി ഇനി നാല് നാലുകള്‍ കലയുടേതാണ്. കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഇന്ന് മുതല്‍ നവംബര്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ 12 വേദികളിലായി കലാമത്സരങ്ങള്‍ അരങ്ങേറും. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലംവരെ 293 ഇനങ്ങളിലാണ് മത്സരം നടക്കുക.

Advertisement

രചനാ മത്സരങ്ങള്‍, സ്റ്റേജിതര മത്സരങ്ങള്‍ ഉള്‍പ്പെടെ 117 ഇനങ്ങളാണ് ആദ്യദിവസം നടക്കുക. പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി പരിപാടികള്‍ സമയക്രമം പാലിച്ച് നടത്തുമെന്ന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബിജു കാവില്‍ പറഞ്ഞു. പ്രോഗ്രാം ഗ്രീന്‍ പ്രോട്ടോക്കോള്‍, ഭക്ഷണം, സുരക്ഷ, ഗതാഗതം, ട്രോഫി തുടങ്ങിയ കമ്മിറ്റികള്‍ മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും.

Advertisement

ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ തിരുവങ്ങൂര്‍, പൂക്കാട് മേഖലയില്‍ മേള നടക്കുന്ന സാഹചര്യത്തില്‍ കുരുക്ക് ഒഴിവാക്കാന്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തിരുവങ്ങൂര്‍ വഴി ഇലാഹിയ സ്‌കൂളിലെത്തുകയും കുട്ടികളെ ഇറക്കിയശേഷം പൂക്കാട് വഴി പോകേണ്ടതുമാണ്. പാര്‍ക്കിങ് സൗകര്യം കുറവാണ്. സ്‌കൂള്‍ ബസുകള്‍ ബീച്ച് റോഡില്‍ പാര്‍ക്ക് ചെയ്ത് സഹകരിക്കണമെന്നും ട്രാഫിക് കമ്മിറ്റി അറിയിച്ചു.

Advertisement

ഇന്ന് നടക്കുന്ന മത്സരയിനങ്ങള്‍: