സ്‌കൂള്‍ ബസ് പോകുമെന്ന് ഭയന്ന് ധൃതിയില്‍ റെയില്‍പാളം മുറിച്ചുകടന്നു; കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയുടെ കണ്‍മുന്നില്‍ ട്രയിന്‍തട്ടി മരിച്ചു; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)
കണ്ണൂര്‍: കണ്ണൂര്‍ ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നന്ദിത പി.കിഷോര്‍ (16) ആണ് മരിച്ചത്.
ഇന്ന് രാവിലെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് അപകടം നടന്നത്. സ്‌കൂളിലേക്ക് പോകുന്നതിന് റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്മക്കൊപ്പമെത്തിയ നന്ദിത കാറില്‍ നിന്നും ഇറങ്ങി റെയില്‍വേ ഗേറ്റിന് മറുവശത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിലേക്ക് കയറാനായി ഓടിപ്പോകുന്നതിനിടെയാണ് ട്രെയില്‍ തട്ടുകയായിരുന്നു.
പരശുറാം എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. തലയുടെ ഭാഗത്താണ് ട്രെയില്‍ ഇടിച്ചത്. രണ്ട് ദിവസം മുമ്പ് റെയില്‍വേ ഗേറ്റ് അടച്ചതിനാല്‍ സ്‌കൂള്‍ ബസ് പോകുകയും കുട്ടിക്ക് ഓട്ടോയില്‍ സ്‌കൂളിലേക്ക് പോകേണ്ടി വന്നിരുന്നുവെന്നും അതിനാലാവാം സ്‌കൂള്‍ ബസ് കണ്ടപ്പോള്‍ കുട്ടി ട്രയിന്‍ ശ്രദ്ധിക്കാതെ ഓടിയതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
(മുന്നറിയിപ്പ്: അപകടത്തിന്റെ ദൃശ്യം വായനക്കാരിൽ അസ്വസ്ഥതയുണ്ടാക്കിയേക്കാം)
വീഡിയോ: