കുട്ടികളുടെ മാനസിക ആരോഗ്യവും രക്ഷിതാക്കളും; ദേശീയ വിദ്യാഭ്യാസ ദിനത്തില്‍ കുട്ടികള്‍ക്കായി വിവിധ പരിപാടികളുമായി കണ്ണന്‍ കടവ് ജി.എഫ്.എല്‍.പി സ്‌കൂള്‍


Advertisement

ചേമഞ്ചേരി: ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ച് കണ്ണന്‍ കടവ് ജി.എഫ്.എല്‍.പി സ്‌കൂള്‍. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisement

കണ്ണന്‍ കടവ്‌സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ എം.പി മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. പബ്ലിക് ഇന്‍ഫര്‍ മേഷന്‍ കോഴിക്കോട് മേഖല ഡെപ്യുട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എച്ച്.എം. കെ.ടി ജോര്‍ജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കുട്ടികളുടെ മാനസിക ആരോഗ്യവും രക്ഷിതാക്കളും എന്ന വിഷയത്തില്‍ ബ്ലോക്ക് ഐ.സി.ഡി.എസ് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ പിപി. ആദിത്യ ക്ലാസ്സ് എടുത്തു.

Advertisement

സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി.കെ അബ്ദുല്‍ അസീസ് മുഖ്യഥിതിയായിരുന്നു. ടി.വി. ചന്ദ്രഹാസന്‍, പിപി. വാണി, വി.എസ് ബിന്‍സി, പി.കെ ഷിജിന, എന്നിവര്‍ സംസാരിച്ചു. ഇ. നന്ദകുമാര്‍ നന്ദിയും പറഞ്ഞു.

Summary:Kannan Kadav GFLP School on the occasion of National Education Day. 

Advertisement