സമൂഹസദ്യയും ഇളനീര്‍ കുലവരവും ഇന്ന്; കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവി ക്ഷേത്രോത്സവം തുടങ്ങി


കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ – ദേവി ക്ഷേത്രോത്സവം തുടങ്ങി. ബുധനാഴ്ച കൊടിയേറ്റം, കലവറ നിറക്കല്‍, മെഗാ തിരുവാതിര, തായമ്പക കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു.

ജനുവരി രണ്ടിന് ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീര്‍ കുലവരവ്, പൂത്താലപ്പൊലി വരവ്, പഞ്ചാരിമേളം, നട്ടത്തിറ, സംഗീതവിരുന്നു, തിറകള്‍. മൂന്നിന് ഉച്ചക്ക് പ്രസാദ ഊട്ട്, വെള്ളാട്ടുകള്‍, ഇളനീര്‍ വരവ്, താലപ്പൊലി, പാണ്ടിമേളം, നട്ടത്തിറ, തിറകള്‍ എന്നിവയോടെ ഉത്സവം സമാപിക്കും.

Summary: Kanayangode Kitarathil Talachillon Devi temple festival started