കെ റെയില്‍ കേരളത്തിന്റെ ആരാച്ചാരാകുമെന്ന് കല്‍പ്പറ്റ നാരായണന്‍; ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് പൂക്കാട് സ്വീകരണം


പൂക്കാട്: കെ റെയില്‍ കേരളത്തില്‍ സ്ഥാപിക്കപ്പെട്ടാല്‍ നമ്മുടെ നാടിന്റെ ആരാച്ചാരയി അത് മാറുമെന്ന് എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലൂടെ കടന്ന് പോവുകയും കോടികണക്കിന് രൂപയുടെ കച്ചവട കണ്ണുമുള്ള കമ്മിഷന്‍ മാത്രം ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി എന്തിനുവേണ്ടി എന്ന് ഇന്നും മനസിലാകുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടാന്‍ ഷൗക്കത്തു നയിക്കുന്ന ‘കെ റെയില്‍ വേഗതയല്ല വേദന മാത്രം’ സന്ദേശമുയര്‍ത്തിയുള്ള സാംസ്‌കാരിക യാത്രയ്ക്ക് കൊയിലാണ്ടി പൂക്കാട് ടൗണില്‍ നല്‍കിയ സ്വീകരണം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനോജ് കാപ്പാട് അധ്യക്ഷത വഹിച്ചു. ജാഥ ലീഡര്‍ ആര്യാടന്‍ ഷൗക്കത്ത്, എന്‍.വി.പ്രദീപ് കുമാര്‍, ടി.ടി.ഇസ്മായില്‍, മഠത്തില്‍ നാണു, രാജേഷ് കീഴരിയൂര്‍, ഇ.ആര്‍.ഉണ്ണി, ടി.വി.മുരളി, എന്‍.വി.ബിജു, ഷബീര്‍ എളവന കണ്ടി, എന്‍.മുരളി എന്നിവര്‍ സംസാരിച്ചു. സംസ്‌കാര സാഹിതിയുടെ കലികാലകല്ല് എന്ന നാടകവും അവതരിപ്പിച്ചു.