സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാന്‍ കഴിയൂ; കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയില്‍ കല്‍പ്പറ്റ നാരായണന്‍
കൊയിലാണ്ടി: സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാന്‍ കഴിയൂ എന്ന് സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുമയെ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് ഗാന്ധിയന്‍ ആശയങ്ങളെ വ്യത്യസ്തമാക്കുന്നതെന്നും ആധുനിക ലോക ചരിത്രം അഹിംസയുടെ ചരിത്രമാവണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.ജി.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.അജിതന്‍ മേനോത്ത് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ചെയര്‍മാന്‍ ഡോ: പ്രദീപ് കറ്റോട് അധ്യക്ഷനായി. വി.വി.സുധാകരന്‍, പി.രത്‌നവല്ലി, ടി.ടി.ജയദേവന്‍, ഡോ. ശ്രീമാനുണ്ണി, വി.ശ്യാമള, ബാബു വാളാക്കട, ടി.മോഹന്‍ ബാബു, ഇ.കെ.മുഹമ്മദ് ബഷീര്‍, വി.ടി.സുരേന്ദ്രന്‍, കെ.രവീന്ദ്രന്‍ മാസ്റ്റര്‍, രാജീവന്‍ മഠത്തില്‍, ദിനേശന്‍ തുവ്വശ്ശേരി, കെ.കെ.കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
ചെയര്‍മാന്‍- ഡോ.പ്രദീപ്കുമാര്‍ കറ്റോട്
വൈസ്‌ചെയര്‍മാന്മാര്‍
ഗംഗാധരന്‍ കണ്ടിയില്‍
ശ്യാമള.വി
കുഞ്ഞഹമ്മദ് കെ.കെ.
മുരളി കച്ചേരി
ജനറല്‍ സെക്രട്ടറി
സുധാകരന്‍ വി.വി.
സെക്രട്ടറിമാര്‍
ഇ.കെ. മുഹമ്മദ് ബഷീര്‍
ബാബു. വാളാക്കട
ഡോ. ശ്രീമാനുണ്ണി
ബിന്ദു. വി.പി.
അജയന്‍. പി. ഐ
സന്തോഷ് മാങ്കാവ്
ബാബു കാളൂര്‍
ട്രഷറര്‍
ജയദേവന്‍. ടി.ടി.
സംസ്ഥാന കൗണ്‍സില്‍
രാധാഷ്ണന്‍ ബേപ്പൂര്‍