വെള്ളാട്ടും തിറകളും മാര്‍ച്ച് 18ന്; കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി


പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തണ്ടാന്‍ സുകുമാര്‍ ശ്രീകല, കര്‍മ്മി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കമ്മിറ്റി അംഗങ്ങളായ സുനില്‍ നെല്യാടിക്കണ്ടി, പ്രദീപ്.എസ്, ജയകുമാര്‍ മാധവം, സബീഷ് പണിക്കര്‍, പ്രകാശന്‍ കിഴക്കയില്‍, രജീഷ് കിഴക്കയില്‍, ബബിലേഷ്.കെ.കെ, കണാരന്‍.സി.കെ, ഗിരീഷ്.വി.സി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മാര്‍ച്ച് 16ന് വൈകീട്ട് ഷൊര്‍ണ്ണൂര്‍ പാതിരിക്കുന്നത് മന സദാനന്ദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സര്‍പ്പബലി നടക്കുന്നു. മാര്‍ച്ച് 17ന് ദീപാരാധന, തിരുമുഖം എഴുന്നള്ളത്ത്, നട്ടതിറയും ഉണ്ടാകും.

മാര്‍ച്ച് 18 ന് അരങ്ങോലവരവ്, ഗുളികന് ഗുരുതി, ഇളനീര്‍ക്കുലവരവ്, ഭഗവതി, ഗുളികന്‍, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടും തിറയും നടക്കും.

മാര്‍ച്ച് 19 ന് പൂക്കലശം വരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി എന്നിവയും നടക്കുന്നു. വൈകീട്ട് 3 മണിക്ക് വാളകം കൂടലോടെ ഉത്സവപരിപാടികള്‍ സമാപിക്കുന്നു.

സര്‍പ്പബലി മുന്‍കൂട്ടി ബുക്ക് ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക. 9745126590.