”ലോകത്തെ എല്ലാ അനീതിയോടും നീതി നിഷേധങ്ങളോടും സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കണം”; കൊയിലാണ്ടിയിലെ ‘കാലം’ നവാഗത വിദ്യാര്‍ത്ഥി സംഗമങ്ങള്‍ക്ക് തുടക്കമായി
കൊയിലാണ്ടി: ലോകത്തെ എല്ലാ അനീതിയോടും നീതിനിഷേധങ്ങളോടും സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കണമെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് നടേരി അഭിപ്രയപ്പെട്ടു. ലോകത്ത് നടക്കുന്ന എല്ലാ മാറ്റങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് വിദ്യാര്‍ത്ഥികളാണെന്നും കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തില്‍ പക്വമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തില്‍ കേരള സംസ്ഥാനമാകെ നടത്തപ്പെടുന്ന ‘കാലം’ നവാഗത സംഗമങ്ങളുടെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ കവലാട് ശാഖയില്‍ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് സംസ്ഥാന വിംഗ് കണ്‍വീനര്‍ ആസിഫ് കലാം മുഖ്യാതിഥിയായി. എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ശിബില്‍ പുറക്കാടിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സിഫാദ് ഇല്ലത്ത് സ്വാഗത പ്രഭാഷണം നടത്തി.
ഐ.യു.എം.എല്‍ ചെങ്ങാട്ട്കാവ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ലത്തീഫ് കവലാട്, കവലാട് ശാഖ ലീഗ് നേതാവ് സി.വി.ആലിക്കുട്ടി സാഹിബ്, എസ്.ടി.യു കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹി റാഫി.കെ, ഖത്തര്‍ കെ.എം.സി.സി ഭാരവാഹി ലത്തീഫ്.വി.എം, യൂത്ത് ലീഗ് ഭാരവാഹി റിയാസ്.പി.കെ, എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികളായ ഫസീഹ്.സി, ഇല്യാസ് കവലാട്, റഫ്ഷാദ് വലിയമങ്ങാട്, സജാദ് പയ്യോളി, റാഷിദ് വെങ്ങളം, തുഫൈല്‍ വരിക്കോളി, ഷാനിബ് തിക്കോടി, നബീഹ് കൊയിലാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. എം.എസ്.എഫ് കവലാട് ശാഖ പ്രസിഡന്റ് നിഹാദ്, ഫാരിസ്, സിദാന്‍, നിഹാല്‍, ആദില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. മുബാരിസ് കവലാട് നന്ദി പറഞ്ഞു.