ഇനി ഇത് തരിശുനിലമല്ല, കക്കുളം പാടശേഖരം കതിരണിഞ്ഞു, ഇനി കൊയ്ത്തുത്സവനാളുകള്‍


Advertisement

കൊയിലാണ്ടി: വര്‍ഷങ്ങള്‍ക്കിപ്പുറം കക്കുളം പാടശേഖരം വീണ്ടും കതിരണിഞ്ഞു. ശ്രീകാര്‍ഷിക സംഘത്തിന്റെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ വിളവെടുപ്പ്.

Advertisement

ഒരേക്കര്‍ പാടത്ത് പരീക്ഷണ അടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്. രക്തശാലി നെല്ലാണ് കന്നി കൃഷിയായി ചെയ്തത്. ധാരാളം ഔഷധമൂല്യ മുള്ള രക്തശാലി വളരെ അപൂര്‍വമായേ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നുള്ളൂ.

Advertisement

നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ:കെ.സത്യന്‍ കൃഷി ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് കൊയ്ത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റ് ജിജിന്‍, പാടശേഖര സമിതി പ്രസിഡന്റ് ശിവന്‍ മാസ്റ്റര്‍, ഹരീഷ് പ്രഭാത്, ഷിജു മാസ്റ്റര്‍ വി.പി, അരീക്കല്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

ശ്രീകാര്‍ഷിക സെക്രട്ടറി രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതവും, പ്രസിഡന്റ് പ്രമോദ് രാരോത്ത് നന്ദിയും പറഞ്ഞു.

summary: Kakulam paddy field has been cleared, and now are the days of harvest festivals