ഇടയ്ക്കിടെ മഴ ശക്തമായി: കക്കയം ഡാമിലെ ജലനിരപ്പ് റെഡ് അലേര്‍ട്ടിനു മുകളിലെത്തിയതോടെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ശ്രദ്ധിക്കണേ!!
കുറ്റ്യാടി: കക്കയം ഡാമിലെ ജലനിരപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി. കുറ്റ്യാടി പുഴയില്‍ 20 സെന്റീമീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും പുഴയ്ക്ക് ഇരു വശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
സെക്കന്‍ഡില്‍ 25 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കക്കയം ഡാമിലെ ജലനിരപ്പ് വര്‍ധിച്ച് റെഡ് അലേര്‍ട് ലെവലിന് മുകളിലെത്തിയ സാഹചര്യത്തിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടയ്ക്കിടക്ക് മഴ പെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് ഘട്ടം ഘട്ടമായിട വര്‍ദ്ധിപ്പിക്കുമെന്നും എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഇന്നലെ രാവിലെ ഒരു ഷട്ടര്‍ പൂര്‍ണമായും വൈകുന്നേരത്തോടെ രണ്ടാമത്തെ ഷട്ടറും അടയ്ക്കുകയുമായിരുന്നു.
Summary: kakkayam dam shutter opened