നിരന്തരം അപകടങ്ങളും, സാമൂഹ്യവിരുദ്ധരുടെ ശല്യവും; പേരാമ്പ്ര ബൈപ്പാസ് റോഡില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി


പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കക്കാട് ശാഖ മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. നിരന്തരം അപകടങ്ങളും, സാമുഹ്യ വിരുദ്ധരുടെ ശല്യവുമുള്ള ഇടമാണിത്. കൂടാതെ ബൈപ്പാസ് റോഡിന്റെ സമീപത്തുള്ള വയലുകളില്‍ കക്കൂസ് മാലിന്യം ഉള്‍പ്പടെ തള്ളി തണ്ണീര്‍ തടങ്ങളിലെ ജലം മലിനമായി തോടുകളിലൂടെ ഒഴുകി പരിസരത്തെ ജല സ്രോതസ്സുകള്‍ മലീമസമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പേരാമ്പ്ര ബൈപ്പാസ് റോഡില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനാവശ്യപ്പെട്ടത്.

ബൈപ്പാസിന്റെ ഇരുവശങ്ങളിലും ബസ്സ് ബേ സൗകര്യം ദുരുപയോഗം ചെയ്ത് സ്ഥിരമായി ഒരേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ മറവിലാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബൈപ്പാസിലെ അനധികൃത പാര്‍ക്കിംങ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നിരവധി തവണപോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ സെക്രട്ടരി സി.പി.എ.അസീസ് ഉല്‍ഘാടനം ചെയ്തു. കക്കാട്ട് റാഫി അദ്ധ്യക്ഷത വഹിച്ചു. കെ.പി.റസാക്ക്, സി.പി.ഹമീദ്, സി.കെ.സി ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സല്‍മ നന്‍മനക്കണ്ടി, എന്‍.കെ.മുസ്തഫ, എന്‍.കെ.അസീസ്, പി.കെ.അഷറഫ്, ഇ.കെ.യൂസഫ്, കെ.പി.യുസഫ്, പി.മജീദ്, പി.എം.അബദുറഹിമാന്‍, കെ.പി.നിയാസ്, സി.കെ.മുസ, ഇ.കെ അസീസ്, എന്‍.പിഅബ്ദുള്ള, എം.സിഅജ്മല്‍, എം.പി.എം.നൗഷാദ്,
എന്‍.പി.അന്‍സാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡീലക്‌സ് മജീദ് സ്വാഗതവും എം.സി.യാസിര്‍ നന്ദിയും പറഞ്ഞു.