വടകര കക്കട്ടിൽ മധ്യവയസ്കന് വെട്ടേറ്റ സംഭവം; പ്രതി അറസ്റ്റിൽ
വടകര: കക്കട്ടിൽ മധ്യവയസ്കന് വെട്ടേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. കക്കട്ടിൽ സ്വദേശി ലിനീഷ് കുമാറാണ് അറസ്റ്റിലായത്. മധുകുന്ന് സ്വദേശി ഗംഗാധരനാണ് വെട്ടേറ്റത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൈവേലി റോഡ് ജംഗ്ഷനടുത്ത് വെച്ച് മാര്‍ച്ച് 10ന് രാത്രിയോടെയാണ് ഗംഗാധരനെ ഇയാള്‍ വെട്ടി പരിക്കേൽപ്പിച്ചത്. പരിസരത്തെ കടകളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി പൊലീസ് പ്രതിയെ പിടികൂടിയത്.
അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മഴക്കോട്ടിട്ട് മുഖം മാസ്ക് കൊണ്ട് മൂടിയാണ് ലിനീഷ് അക്രമം നടത്തിയത്. കടലാസില്‍ പൊതിഞ്ഞ് കൊണ്ടുവന്ന വടിവാള്‍ കൊണ്ട് ഗംഗാധരന്റെ കാലിന് വെട്ടിയ ശേഷം ഇയാള്‍ ഓടിപ്പോവുന്നത് ദൃശ്യങ്ങളില്‍ കാണാം.
Description: Kakattil middle-aged man stabbed; Kakattil native arrested