സ്‌നേഹ സംഗമവും ഇശല്‍വിരുന്നുമൊരുക്കി അവരെത്തി; കാപ്പാട് ബീച്ചിലെ കനിവ് സ്‌നേഹതീരം അഗതിമന്ദിരതത്തിലെത്തി കൈനീട്ടം സ്‌നേഹ കൂട്ടായ്മ


Advertisement

കാപ്പാട്: കാപ്പാട് ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന കനിവ് സ്‌നേഹതീരം അഗതി മന്ദിരത്തിലെത്തി കൈനീട്ടം സ്‌നേഹ കൂട്ടായ്മ. സാന്ത്വനം പകരാന്‍ എന്ന പദ്ധതിയുടെ ഭാഗമായി വയോജന, ഭിന്നശേഷി സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ കനിവ് സ്‌നേഹതീരം അഗതി മന്ദിരത്തിലെത്തിയത്.

Advertisement

തുടര്‍ന്ന് നടന്ന സ്‌നേഹ സംഗമവും ഇശല്‍ വിരുന്നും ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഷീല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ വള്ളില്‍ ഹനീഫ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി മൊയ്തീന്‍ കോയ മുഖ്യാതിഥിയായിരുന്നു.

Advertisement

സ്‌നേഹതീരം കനിവ് ട്രസ്റ്റിന്റെ പദ്ധതികള്‍ സെക്രട്ടറി ബഷീര്‍ പാടത്തോടി വിശദീകരിച്ചു. സ്‌നേഹതീരത്തിന് കൂട്ടായ്മയുടെ ഉപഹാരം സെക്രട്ടറി ഏറ്റുവാങ്ങി. കൂട്ടായ്മ സെക്രട്ടറി പി.വി.ഷാഫി കോ ഓഡിനേറ്റര്‍ സി.ടി.ഗഫൂര്‍, റഹീം, അഷിത, ഷെറീന എന്നിവര്‍ സംസാരിച്ചു. അഗതികള്‍ക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉച്ച ഭക്ഷണവും വൈകിട്ട് ഇശല്‍ വിരുന്നൊരുന്നുമൊരുക്കി.

Advertisement

Summary: kaineettam sneha koottayma visits kaniv snehatheeram in kappad