കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: സി.പി.എം പയ്യോളി ഏരിയ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്


നന്തി ബസാര്‍: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതിലും നിര്‍മ്മിച്ചതിലും സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിന് മുഖ്യപങ്കുണ്ടെന്ന് മുസ്ലിംയൂത്ത് ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സമദ് നടേരി. ഷിബുവിനെതിരെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച തെളിവ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിട്ടും ചോദ്യംചെയ്യാനോ കേസെടുക്കാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമാധാനന്തരീക്ഷമുള്ള നാട്ടില്‍ വര്‍ഗീയത വിളമ്പാന്‍ കൂട്ടുനിന്ന മുഴുവന്‍ പ്രതികളെയും ഗുഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി നന്തിടൗണില്‍ സംഘടിപ്പിച്ച സമരകാഹളം പ്രതിഷേധ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.കെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. സാലിം മുചുകുന്ന് സ്വാഗതവും സിഫാദ് ഇല്ലത്ത് നന്ദിയും പറഞ്ഞു.

Summary: KAFIR SCREEN SHOT: Youth League wants to probe the role of CPM Payoli Area Secretary