പേരാമ്പ്രയിൽ ഒന്നര കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ; പിടിയിലായത് കടിയങ്ങാട് സ്വദേശി


പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കടിയങ്ങാട് സ്വദേശി മുഹമ്മദലിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒന്നര കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ്, കൂൾ എന്നിവ പിടിച്ചെടുത്തതായി എക്സെെസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇന്ന് രാവിലെ പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുധീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സബീർ അലി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ പരിശോധനയിൽ പങ്കാളികളായിരുന്നു. പോലീസിന്റെ സഹകരണവുമുണ്ട്. വരും ദിവസങ്ങളിലും പരിശോധകളും കർശനമായ നടപടികളും ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു.

‘വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറി, ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു’; കണ്ണൂരിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്

Summary: Kadiyangad native Youth arrested with one and a half kg of prohibited tobacco products in Perambra