നിരവധി കേസുകളില്‍ പ്രതിയായ കോക്കല്ലൂര്‍ സ്വദേശി അര്‍ജുന്‍ അപ്പാണിയെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവ്; ജില്ലയില്‍ ഒരു വര്‍ഷത്തേക്ക് പ്രവേശിക്കാന്‍ പാടില്ല


ബാലുശ്ശേരി: ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട തുണക്കണ്ടി അര്‍ജുന്‍ എന്ന അപ്പാണിയെ നാടുകടത്താന്‍ ഉത്തരവ്. കാപ്പ ഉത്തരവ് പ്രകാരമാണ് അപ്പാണിയെ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തുന്നത്. ഇയാള്‍ക്കെതിരെ നിരവധി അടിപ്പിടി കേസുകള്‍ നിലവിലുണ്ട്.

റൂറല്‍ എസ്.പി കറുപ്പസ്വാമിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

ബാലുശ്ശേരി, പെരുവണ്ണാമൂഴി സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ അപ്പാണിയുടെ പേരിലുണ്ട്. കഴിഞ്ഞ ന്യൂയര്‍ ദിനത്തില്‍ കോക്കല്ലൂരില്‍ രണ്ടു പേരെ അടിച്ചു പരിക്കേല്‍പ്പിച്ച കേസും കൂടി ചേര്‍ത്താണ് ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

,