എഴുപതാം വയസ്സിലും തളരാത്ത ആവേശം; ഫ്ളോറിഡ് കൊച്ചി സ്വിമ്മാത്തോണ്‍ സംഘടിപ്പിച്ച രണ്ട് കിലോമീറ്റര്‍ നീന്തല്‍ മത്സരത്തില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ഫിനിഷ് ചെയ്ത് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി കെ നാരായണന്
കൊയിലാണ്ടി: ഫ്ളോറിഡ് കൊച്ചി സ്വിമ്മാത്തോണ്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി കെ നാരായണന്. ആലുവ പെരിയാറിലെ കടത്തുകടവില്‍ വെച്ച് സംഘടിപ്പിച്ച രണ്ട് കിലോമീറ്റര്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുത്ത് ഫിനിഷ് ചെയ്ത് മെഡല്‍ കരസ്ഥമാക്കിയിരിക്കുകയാണ് നാരായണന്.
ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റ് മുപ്പത്തി ഒന്‍പത് സെക്കന്റ് കൊണ്ടാണ് തന്റെ എഴുപതാം വയസ്സില്‍ നീന്തല്‍ മത്സരം പൂര്‍ത്തിയാക്കിയത്. 18 വയസ്സ് മുതല്‍ 74 വയസ്സ് വരെയുളള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 600 ആളുകളോളം പങ്കെടുത്ത നീന്തല്‍മത്സരത്തില്‍ മികച്ച പ്രകടനമാണ് കെ. നാരായണന് കാഴ്ചവെച്ചത്.
മുന്‍പ് ഗോവയിലെ ഫെറ്റോര്‍ഡ സ്റ്റേഡിയത്തില്‍വച്ച് നടന്ന ആറാമത് മാസ്റ്റേഴ്സ് നീന്തല്‍ മത്സരത്തില്‍ ഗോള്‍ഡ് മെഡലും സില്‍വറും നാരായണന് കരസ്ഥമാക്കിയിരുന്നു. കൊച്ചിയില്‍ വച്ച് നടന്ന നീന്തല്‍ മത്സരത്തില്‍ വിവിധ പ്രായങ്ങളിലുളളവരുടെ ഇടയിലൂടെ തന്റെ എഴുപതാം വയസ്സിലും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് നാരായണന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.