കൊയിലാണ്ടി, പയ്യോളി റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുക; ആവശ്യമുന്നയിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി കെ.മുരളീധരന്‍ എം.പിയുടെ കൂടിക്കാഴ്ച
കൊയിലാണ്ടി: കൊയിലാണ്ടി, പയ്യോളി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.മുരളീധരന്‍ എം.പി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുകയും നിവേദന സമര്‍പ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ്, മംഗലാപുരം – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ്, തിരുവനന്തപുരം – ലോക മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സ് എന്നിവയ്ക്കും പയ്യോളിയില്‍ പരശുറാം എക്‌സ്പ്രസ്സിനും സ്റ്റോപ്പ് അനുവദിക്കണം എന്ന് എം.പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നിലച്ച ലിഫ്റ്റിന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങണമെന്നും റെയില്‍വേ സ്റ്റേഷനിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ദ്രുതഗതിയില്‍ നടപ്പില്‍ വരുത്തണമെന്നും അദ്ദേഹം ജയവര്‍മ്മ സിന്‍ഹയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.