114 കിലോയില്‍ നിന്നും എഴുപത് കിലോയിലേക്ക്; വണ്ണം കുറയ്ക്കാനുള്ള സൂത്രം പങ്കുവെച്ച് അഭിഷേക് ജെയ്ന്‍
ഒരു വര്‍ഷത്തിനുള്ളില്‍ 44 കിലോ കുറച്ച അഭിഷേക് ജെയ്നിന്റെ ട്വിറ്റര്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയതാണ്. 114 കിലോയില്‍ നിന്നും എഴുപതിലേക്ക് എത്താന്‍ നടത്തിയ ശ്രമങ്ങളും അദ്ദേഹം വിശദീകരിച്ചിരുന്നു. വണ്ണം കുറയ്ക്കാനുള്ള തീരുമാനമെടുത്തതിനു പിന്നാലെ താന്‍ ചെയ്ത സൂത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
പ്രോട്ടീന്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി:
പ്രോട്ടീനും പോഷകമൂല്യങ്ങളും അടങ്ങിയ ആഹാരം കഴിക്കാതെ ഫിറ്റ്നസ് നേടാനാവില്ല. ഭക്ഷണത്തിന് ശരീരത്തെ പുഷ്ടിപ്പെടുത്താനും ഊര്‍ജ്ജം പ്രദാനം ചെയ്യാനും കഴിയണം.
കഴിക്കുന്ന ആഹാരത്തിന്റെ കലോറിയില്‍ ശ്രദ്ധവേണം:
എല്ലാതരത്തിലുള്ള കലോറികളും സമാനമല്ല എന്ന് മനസിലാക്കണം. ഒരു കപ്പ് സാലഡ് കഴിക്കുന്നതിലൂടെ 250 കലോറികള്‍ ലഭിക്കുമെന്ന് കരുതുക. ഒരു ഗുലാംജാമുന് കഴിച്ച് അതേ കലോറി നേടുന്നതിലും 2500 മടങ്ങ് നല്ലതാണ് സാലഡ്. ഒപ്പം കലോറിയെത്രയെന്നതും ഭക്ഷണത്തിന്റെ പോഷണമൂല്യവും പ്രധാനമാണ്.
എത്തിപ്പെടാവുന്ന ലക്ഷ്യംമുന്നില്‍ കാണുക:
സിക്സ്പാക്ക് നേടാന്‍ ആര്‍ക്കും പറ്റും. എന്നാല്‍ നല്ല വണ്ണമുള്ള ഒരാളെ സംബന്ധിച്ച് 30 ദിവസത്തിനുള്ളില്‍ സിക്സ് പാക്ക് നേടുകയെന്നത് സംഭവിക്കാത്ത കാര്യമാണ്. അതിനാല്‍ നടക്കാന്‍ സാധ്യതയുള്ള ലക്ഷ്യങ്ങള്‍ വേണം മുന്നില്‍കാണാന്‍.
കഠിനാധ്വാനവും ക്ഷമയും:
പത്തുവര്‍ഷംകൊണ്ട് നിങ്ങള്‍ നേടിയെടുത്ത 20 കിലോ 20 ആഴ്ചകൊണ്ട് കുറയ്ക്കാനാവുന്നതല്ല. ക്ഷമയും കഠിനാധ്വാനവുമാണ് ഫിറ്റ്നസ് നേടാനുളള കുറുക്കുവഴി.
പ്രോട്ടീന്‍ ആഹാരത്തില്‍ വേണം:
ഇന്ത്യന്‍ ഭക്ഷണക്രമത്തില്‍ പ്രൊട്ടീന്റെ അളവ് വളരെ കുറവാണ്. ഒരു കിലോ ശരീരഭാരത്തിന് 1.6 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. ധാരാളം പ്രൊട്ടീന്‍ അടങ്ങിയ ആഹാരമാണ് നിങ്ങള്‍ കഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
വെയ്റ്റ് ലിഫ്റ്റ്:
ഭാരം കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന വര്‍ക്കൗട്ടാണിത്. പരിക്കും മറ്റും പറ്റി ചികിത്സ തുടരുന്നവര്‍ ഇത്തരം വര്‍ക്ക് ഔട്ടുകള്‍ ചെയ്യരുത്.
ഫിറ്റ്നസ് കോച്ച്:
പരിചയ സമ്പന്നരായ ഫിറ്റ്നസ് കോച്ചിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും
കാര്‍ഡിയോ വ്യായാമങ്ങള്‍:
കാര്‍ഡിയോ വ്യായാമങ്ങള്‍ കലോറി ബേണ്‍ ചെയ്യാന്‍ സഹായിക്കുമെന്ന് മാത്രമല്ല, ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യത്തെ പരിരക്ഷിക്കുകയും ചെയ്യും. നടക്കുക, ജോഗിംഗ്, നീന്തല്‍ തുടങ്ങിയവര്‍ ഹൃദയസ്പന്ദനം വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യും.
വിശ്രമം പ്രധാനമാണ്:
കഠിനമായ വ്യായാമത്തിനുശേഷം മസിലുകള്‍ക്കും ശരീരഭാഗങ്ങള്‍ക്കും വിശ്രമം അത്യാവശ്യമാണ്. ദിവസം കുറഞ്ഞത് ഏഴ്, എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം.