കുടുംബശ്രീ ജില്ലാ മിഷന്റെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത സംരംഭം; എ.പ്ലസ് അല്ലൂസ് ചിപ്സ് യൂണിറ്റ് കീഴരിയൂരില്‍
കീഴരിയൂര്‍: കുടുംബശ്രീ ജില്ലാ മിഷന്റെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത സംരംഭമായ എ.പ്ലസ് അല്ലൂസ് ചിപ്സ് യൂണിറ്റ് കീഴരിയൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എം.പി ശിവാനന്ദന്‍ നിര്‍വ്വഹിച്ചു.
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വിധുല സ്വാഗതം പറഞ്ഞു. ജില്ല പ്രോഗ്രാം മാനേജര്‍ ആരതി.വി.പി പദ്ധതി വിശദീകരണം നടത്തി.
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍.ഐ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമല്‍സരാഗ എം. സുരേഷ്, പഞ്ചായത്ത് ഭരണ സമിതി അംഗം, വാര്‍ഡ് മെമ്പര്‍ കെ.സി.രാജന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭ കാരയില്‍, സി.ഡി.എസ് മെമ്പര്‍ ലീന.എം.ഇ, കണ്‍വീനര്‍ ഷീബ വി.പി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ശാലിക നന്ദി പറഞ്ഞു.