കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ജേണലിസം കോഴ്‌സിനു ചേരണോ; ജനുവരി 16വരെ അപേക്ഷിക്കാം- വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: കെല്‍ട്രോണ്‍ 2025 ലെ അഡ്വാന്‍സ്ഡ് ജേണലിസത്തില്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവോ ഡിഗ്രീയോ പാസായവര്‍ക്ക് ജനുവരി 16 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലാണ് ബാച്ചുകള്‍ ആരംഭിക്കുന്നത്.

പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഇന്‍ഫോപ്രെനര്‍ഷിപ്പ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍ – 9544958182.

Summary: Join Keltron Advanced Journalism Course; You can apply till January 16