ജില്ലയിലെ വിവിധയിടങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി നോക്കാം


Advertisement

കോഴിക്കോട്: റേഡിയോഗ്രാഫര്‍ ട്രെയിനി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം. വിശദമായി നോക്കാം…

വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം സെപ്തംബര്‍ ആറിന് 5 മണിക്ക് മുമ്പായി വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Advertisement

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ എച്ച്.ഡി.എസിനു കീഴില്‍ റേഡിയോഗ്രാഫര്‍ ട്രെയിനി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മാസം 5000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഒന്നിന് 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

Advertisement
Advertisement

Summary: Temporary appointment at various places in the district