അധ്യാപനമാണോ ഇഷ്ടം? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം; വിശദാംശങ്ങൾ


Advertisement

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക ഒഴിവ്. താമരശ്ശേരി, ചാത്തങ്കോട്ടുനട, ബേപ്പൂർ എന്നിവിടങ്ങളിലാണ് താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നത്.

താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.സി. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്‌സ് (സീനിയർ), വൊക്കേഷണൽ ടീച്ചർ (അഗ്രികൾച്ചർ) തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്‌ സ്കൂൾ ഓഫീസിൽ നടക്കും.

Advertisement

ചാത്തങ്കോട്ടുനട ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചരിത്രാധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച തിങ്കളാഴ്ച 10-ന്.

Advertisement

ബേപ്പൂർ ഗവ. എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ് താത്‌കാലിക ഒഴിവിൽ നിയമനത്തിന് 29-ന് 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖം നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ അതത് സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.

Advertisement

Summary: Temporary teacher vacancy in school at Kozhikode