ബിരുദധാരിയാണോ? കേന്ദ്ര സായുധസേനയിൽ 2500 ൽ അധികം ഒഴിവുകൾ, നോക്കാം വിശദമായി


Advertisement

കോഴിക്കോട്: കേന്ദ്ര സായുധസേനയിൽ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) അസിസ്‌റ്റൻ്റ് കമാൻഡൻ്റ്സ് നിയമനത്തിനുള്ള പരീക്ഷയ്ക്ക് യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ് – 186), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ‌സ് (സിആർപിഎഫ്-129), സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്സ‌സ് (സിഐഎസ്.എഫ്- 100). ഇന്തോ – ടിബറ്റൻ ബോർഡർ സാർഡർ പൊലീസ് (ഐടിബിപി-14), സശസ്ത്ര സീമാ ബൽ (എസ്എസ്‌ബി – 42) എന്നിങ്ങനെ 2506 ഒഴിവുകളുണ്ട്.

Advertisement

ബിരുദധാരികൾക്കാണ് അവസരം. ശാരീരിക ക്ഷമത, മെഡിക്കൽ പരിശോധന എന്നിവയുമുണ്ടാകും. പ്രായപരിധി: 2024 ആഗസ്ത് ഒന്നിന് 25 തികയരുത് (നിയമാനുസൃത ഇളവുകൾ ബാധകം). യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലെ (www.upsconline nic.in) ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനമുപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. മെയ് 14 ഓൺലൈനായി അപേക്ഷിക്കാം.

Advertisement

അപേക്ഷാ ഫീസ് 200 രൂപ. സ്ത്രീകൾ, എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് ഫീസില്ല. ആഗസ്ത് നാലിനാണ് എഴുത്തുപരീക്ഷ. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ട്.

Advertisement