ബിരുദ ധാരികളുടെ ശ്രദ്ധയ്ക്ക്, കേരള ഫിഷറീസ് വകുപ്പിന്റെ സാഗര്‍മിത്ര പദ്ധതിയിൽ താത്ക്കാലിക നിയമനം


Advertisement

കോഴിക്കോട്: പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍.

Advertisement

ജില്ലയിൽ ഒഴിവ് വന്ന മത്സ്യഗ്രാമങ്ങളിൽ ആണ് നിയമനം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഫിഷറീസ് സയൻസ് / മറൈൻ ബയോളജി, സുവോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദം നേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷനലുകൾക്കും പ്രാദേശിക ഭാഷയിൽ ഫലപ്രദമായി ആശയ വിനിമയം നടത്താൻ പ്രാഗത്ഭ്യമുള്ളവർക്കും വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ളവർക്കും അപേക്ഷക്കാം. പ്രായപരിധി : 35 വയസ്സ്.

Advertisement

അപേക്ഷയും കൂടുതൽ വിവരങ്ങളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും ബേപ്പൂർ /കോഴിക്കോട്/ കൊഴിലാണ്ടി /വടകര എന്നീ മത്സ്യ ഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ അഞ്ചിനകം അതാത് മത്സ്യ ഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ സമർപ്പിക്കണം. ഫോൺ നമ്പർ: 0495-2383780


Also Read: നല്ല ഒരു ജോലിയാണോ ലക്ഷ്യം? കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ഒഴിവുകള്‍; യോഗ്യതയും വിശദവിവരങ്ങളും അറിയാം

Advertisement