ജോലി നോക്കുകയാണോ? തിക്കോടി ഗ്രാമപഞ്ചായത്തിൽ താത്ക്കാലിക നിയമനം
കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ എൽ.എസ്.ജി.ഡി അസ്സിസ്റ്റൻറ് എഞ്ചിനീയറുടെ ഓഫീസിലെ ഓവർസിയർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോയ അല്ലെങ്കിൽ സിവിൽ എഞ്ചിനിയറിംഗ് ബിരുദം യോഗ്യതയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ജൂലെെ 19-ന് രവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനവും പകർപ്പും സഹിതം തിക്കോടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0496 2602064, 94960 48 151
Summary: Job vacancy at Thikkodi panchyat