പേരാമ്പ്രയിലും തുറയൂരിലും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം; ഒഴിവും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം


Advertisement

തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്ന പോസ്റ്റില്‍ ഒരൊഴിവാണുള്ളത്.

പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 26ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആശുപത്രി കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Advertisement

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇസിജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: ഡി.ഫാം/ ബി.ഫാം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളര്‍ക്കാനാണ് അപേക്ഷിക്കാനാവുക. അപേക്ഷകള്‍ 28 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആശുപത്രി ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Advertisement
Advertisement

Summary: Job vacancy at Perambra and Koyilandy