ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി, 391 ഒഴിവുകള്‍- വിശദാംശങ്ങള്‍ അറിയാം
ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ന്യൂഡല്‍ഹി രാജ്യത്തെ വിവിധ യൂനിറ്റുകള്‍/ വര്‍ക്ക് സെന്ററുകളിലേക്ക് നോണ്‍ എക്‌സിക്യൂട്ടിവ് കേഡറിലുള്ള വിവിധ തസ്തികകളില്‍ നിയമനത്തിന് പരസ്യ നമ്പര്‍ GAIL/OPEN/MISC/1/2024 പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു.
തസ്തികകളും ഒഴിവുകളും: ജൂനിയന്‍ എന്‍ജിനീയര്‍ -കെമിക്കല്‍ 2, മെക്കാനിക്കല്‍ 1, ഫോര്‍മാന്‍ ഇലക്ട്രിക്കല്‍ 1, ഇന്‍സ്ട്രുമെന്റേഷന്‍ 1, സിവില്‍ 6, ജൂനിയര്‍ സൂപ്രണ്ട് ഓഫിഷ്യല്‍ ലാങ്ഗ്വേജ് 5, ജൂനിയര്‍ കെമിസ്റ്റ് 8, ജൂനിയര്‍ അക്കൗണ്ടന്റ് 14, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ലബോറട്ടറി) 3, ഓപറേറ്റര്‍ കെമിക്കല്‍ 73, ടെക്‌നീഷ്യന്‍ ഇലക്ട്രിക്കല്‍ 44, ടെക്‌നീഷ്യന്‍ ഇന്‍സ്?ട്രുമെന്റേഷന്‍ 45, മെക്കാനിക്കല്‍ 39, ടെലികോം ആന്‍ഡ് ടെലിമെട്രി 11, ഓപറേറ്റര്‍ ഫയര്‍ 39, ബോയ്‌ലര്‍ 8, അക്കൗണ്ട്‌സ് അസിസ്റ്റന്റ് 13, ബിസിനസ് അസിസ്റ്റന്റ് 65. വിവിധ തസ്തികകളിലായി ആകെ 391 ഒഴിവുകളാണുള്ളത്.
എസ്.സി, എസ്.ടി, ഒ.ബി.സി നോണ്‍ ക്രീമിലെയര്‍, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കും.വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://gailonline.comല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാഭ്യാസ യോഗ്യത അടങ്ങുന്ന യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പളം, സംവരണം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷാഫീസ് 50 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് 6 മണി വരെ https://gailonline.com/CR Appliying Gail.htmlല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ/ട്രേഡ് ടെസ്റ്റ് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത മുതാലയ കേന്ദ്രങ്ങളില്‍ നടത്തും.
Summary: job vacancies in gail-india-