തൊഴിലില്ലായ്മ പരിഹരിക്കുക ലക്ഷ്യം; വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്‌റ്റേഷന്‍


Advertisement

കൊയിലാണ്ടി: നവകേരളം വൈജ്ഞാനിക സമൂഹത്തിലൂടെ എന്ന സന്ദേശമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന കേരള നോളജ് എക്കോണമി മിഷന്റെ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ജോബ് സ്റ്റേഷനാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തത്.

Advertisement

കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ക്യാമ്പയിന്‍ നടത്തുന്നത്. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിര്‍വ്വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്‍ ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ ജീവനന്ദന്‍ മാസ്റ്റര്‍, കെ അഭിനീഷ്, ബിന്ദു സോമന്‍ ബ്ലോക്ക് മെമ്പര്‍മാരായ കെ.ടി.എം കോയ, രജില.ടി.എം, ബിന്ദു മഠത്തില്‍, ജുബീഷ്, സുധ കാപ്പില്‍ മൊയ്തീന്‍ കോയ എന്നിവര്‍ സംസാരിച്ചു, ബ്ലോക്ക് സെക്രട്ടറി എം.പി രജുലാല്‍ സ്വാഗതവും കില ഫെസിലിറ്റേറ്റര്‍ ആതിര നന്ദിയും പറഞ്ഞു.

Advertisement
Advertisement