എസ്.എസ്.എല്‍.സി പാസായവരാണോ? വടകര ഡിവിഷനു കീഴില്‍ തപാല്‍ ഇന്‍ഷുറന്‍സില്‍ ഏജന്റുമാരാകാം; വിശദവിവരങ്ങളറിയാം


Advertisement

വടകര: വടകര പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നീ പോളിസികള്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നു. പത്താം ക്ലാസ് ജയിച്ച തൊഴില്‍രഹിതരോ സ്വയം തൊഴില്‍ ഉള്ളവരോ ആയ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.

Advertisement

പ്രായപരിധി 18നും 50നും ഇടയില്‍. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവസഹിതം ബയോഡാറ്റ അയയ്ക്കണം.

Advertisement

വിലാസം: സൂപ്രണ്ട് ഓഫ് പോസ്റ്റ്് ഓഫീസ്, വടകര ഡിവിഷന്‍, വടകര, 673101. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂലായ് 17 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9747501900, 9496726900.

Advertisement