വടകര മേഖലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്


Advertisement

വടകര: വടകര മേഖലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓർക്കാട്ടേരി, മണിയൂർ, വാണിമേൽ എന്നിവിടങ്ങളിലാണ് നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

Advertisement

ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ താത്കാലികമായി ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ എസ്.എൽ.ടി. (ഇലക്‌ട്രോണിക്സ്), ഡി.എൻ.എച്ച്., നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (സീനിയർ), ഫിസിക്സ് (സീനിയർ), കെമിസ്ട്രി (സീനിയർ) എന്നീ തസ്തികളിൽ താത്കാലിക നിയമനം നടത്തുന്നു. ഇന്റർവ്യൂ 31-ന് രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ. ഫോൺ: 9446322825, 6238186128.

Advertisement

മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, ജേണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇന്റർവ്യൂ 31-ന് രാവിലെ 11 മണിക്ക് ഓഫീസിൽ.

Advertisement

വാണിമേൽ വെള്ളിയോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇംഗ്ലീഷ്, ജിയോഗ്രഫി (ജൂനിയർ) എന്നീ വിഷയങ്ങളിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മേയ് 30-ന് രാവിലെ 11-ന് സ്കൂൾഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: ‌9562988159