കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ സെക്യൂരിറ്റി നിയമനം; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, എച്ച്.ഡി.എസിന് കീഴില്‍ 690 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ സെക്യൂരിറ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി: 60 വയസ്സില്‍ താഴെ.
ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, എച്ച്.ഡി.എസിന് കീഴില്‍ ആറു മാസത്തേയ്ക്ക് ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവില്‍ മാസത്തില്‍ 5000 രൂപ സ്‌റ്റൈപന്‍ഡ് നല്‍കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.