തൊഴിലന്വേഷകർക്കൊരു സന്തോഷ വാർത്ത, കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം


കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലും അഞ്ച്‌ മുതല്‍ പത്ത് വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന അന്തേവാസികള്‍ക്ക്‌ ഇംഗ്ലീഷ്‌, കണക്ക്‌ ,സയന്‍സ്‌, സോഷ്യല്‍ സ്റ്റഡീസ്‌, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക്‌ ട്യൂഷന്‍ ക്ലാസ്‌ നല്‍കുന്നതിന്‌ യോഗ്യരായ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 23 നു രാവിലെ 10 മണിക്ക്‌ മുൻപായി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കുന്ദമംഗലം ബ്ലോക്ക്‌ ഓഫീസില്‍ വാക്ക്‌ ഇന്‍  ഇന്റര്‍വ്യൂവിനു ഹാജരാകണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

ഹൈസ്കൂള്‍ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് ബി.എഡ്‌/തത്തുല്യ യോഗ്യതയും യു.പി വിഭാഗത്തിലെ അപേക്ഷകര്‍ക്ക് ടി.ടി.സി /തതുല്ല്യ യോഗ്യതയും ഉണ്ടായിരിക്കണം. കൂടുല്‍ വിവരങ്ങള്‍ക്ക്‌ : 9188920084, 949545657

ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രി വികസന സൊസൈറ്റിക്ക്‌ കീഴില്‍ വിമുക്ത ഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 690 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 56 വയസ്സിന്‌ താഴെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 24 ന്‌ രാവിലെ 10 മണിക്ക്‌ അസൽ രേഖകള്‍ സഹിതം എം.സി.എച്ച്‌. സെമിനാർ ഹാളില്‍ (പേവാര്‍ഡിനു സമീപം) എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിക്ക്  കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ വിവിധ  ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റന്റ്  പ്രൊഫസർ, അസിസ്റ്റന്റ്  പ്രൊഫസർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.

 

അസിസ്റ്റന്റ്  പ്രൊഫസർ–  കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് (കരാർ നിയമനം) യോഗ്യത: ഫാഷൻ ഡിസൈനിംഗ് / ഗാർമെന്റ് ടെക്നോളജി/ ഡിസൈനിങ്ങ്  മേഖലയിൽ  ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം അഭികാമ്യം,

അസിസ്റ്റന്റ്  പ്രൊഫസർ ഇന്റീരിയർ ഡിസൈനിങ്ങ് ആന്റ ഫർണിഷിങ്ങ് (കരാർ നിയമനം) യോഗ്യത: ഇന്റീരിയർ ഡിസൈനിങ്ങ് ആന്റ്  ഫർണിഷിങ്ങിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം; അസിസ്റ്റന്റ്  പ്രൊഫസർ  (മലയാളം) (ഗസ്റ്റ്). യോഗ്യത : മലയാളത്തിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം അഭികാമ്യം

യോഗ്യതയുള്ളവർ  വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ജൂലൈ 10 ന് വൈകുന്നേരം 5 മണിക്കു മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി കണ്ണൂർ, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് : 0497 2835390

കുവൈറ്റിൽ ഡോക്ടർ നിയമനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക്‌ മുഖേനെ കുവൈറ്റ്‌ ആരോഗ്യ മേഖലയിലേക്ക്‌ നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൽട്ടൻറ്, സ്പെഷ്യലിസ്റ്റ് , സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കാണ് നിയമനം. എം ബി ബി എസ്, എം ഡി, പി എച്ച് ഡി  എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. ആറ് മുതല്‍ 15 വര്‍ഷം പ്രവൃത്തി പരിചയം നിർബന്ധമാണ്. അപേക്ഷകര്‍ 55 വയസ്സിനു താഴെ പ്രായമുള്ളവരുമായിരിക്കണം. ആകര്‍ഷകമായ ശമ്പളം, താമസ സൗകര്യം, വിസ, എയര്‍ ടിക്കറ്റ്‌ എന്നിവ തികച്ചും സൗജന്യവുമായിരിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്‌, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 നു മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്‌.  കൂടുതൽ വിവരങ്ങള്‍ക്ക്‌ www.odepc.kerala.in  0471-2329440/41/42/43/45, 7736496574