ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.
കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗാസ്ട്രോ എന്റെറോളജി വകുപ്പിലെ സീനിയർ റസിഡന്റ് തസ്തികയിലെക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. മാർച്ച് 8 വരെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 9ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0495- 2350216,2350200.
കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത ഡാറ്റാ എൻട്രി ഓപ്പറേറ്റർ (വനിതകൾ മാത്രം) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സോഷ്യൽ വർക്കിലുളള അംഗീകൃത സർവ്വകലാശാലാ ബിരുദം, സോഷ്യൽ വർക്കിലുളള ബിരുദാനന്തര ബിരുദം (അഭികാമ്യം), സർക്കാർ സ്ഥാപനത്തിലോ സർക്കാർ അംഗീകൃത സ്ഥാപനത്തിലോ ലിംഗസമത്വവുമായി ബന്ധപ്പെട്ട ജോലികളിലുളള 3 വർഷത്തെ പ്രവൃത്തിപരിചയം. പ്രായം18 നും 40 നുമിടയിൽ. ശമ്പളം: 25750/- രൂപ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 13 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് എച്ച്.എം.സി ക്ക് കീഴില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് മാര്‍ച്ച് 6 ന് അഭിമുഖം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുളള (പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം) ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫിസില്‍ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക്: 0496 2960241