അധ്യാപനം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷവാർത്ത, ഇരിങ്ങണ്ണൂരും കല്ലാച്ചിയിലും താത്ക്കാലിക അധ്യാപക നിയമനം


വടകര: കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി.എ. മലയാളം, ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ.

ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ് 3-ന്.

വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ.