വി.എച്ച്.എസ്.ഇ പാസായവരാണോ? ഇതുവരെ തൊഴിലൊന്നുമായില്ലേ? എങ്കില്‍ കൊയിലാണ്ടിയിലെ തൊഴില്‍ മേളയ്ക്ക് വന്നോളൂ-വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിംങ് വടകര മേഖലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കൊയിലാണ്ടിയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 17 ശനി രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ കൊയിലാണ്ടി ഇഎംഎസ് ടൗണ്‍ഹാളിലാണ് മേള നടക്കുന്നത്.

വിഎച്ച്എസ്ഇ കോഴ്‌സ് പാസായ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ തൊഴില്‍മേളയില്‍ പങ്കെടുക്കാവുന്നതാണ്. തൊഴില്‍മേളയുടെ സംഘാടനത്തിനും വിജയത്തിനുമായി ഒരു സംഘാടകസമിതി യോഗം കൊയിലാണ്ടി ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ നടന്നു. കൗണ്‍സിലര്‍ ശ്രീമതി ലളിത യോഗം ഉദ്ഘാടനം ചെയ്തു. വടകര മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണ.വി.ആര്‍. അധ്യക്ഷത വഹിച്ച യോഗത്തില്‍ കോഴിക്കോട് കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍ തൊഴില്‍മേളയുടെ വിശദ വിവരങ്ങള്‍ അവതരിപ്പിച്ചു.

യോഗത്തില്‍ പി.ടി.എ.വൈസ് പ്രസിഡണ്ട് സുധീര്‍, അശോകന്‍ (സൂപ്രണ്ട് ), പ്രിന്‍സിപാള്‍മാരായ ബിജേഷ് ഉപ്പാലക്കല്‍, രതീഷ് എസ്.വി., ഫൈസല്‍, എന്‍.എസ്.എസ്.ജില്ലാ കോഡിനേറ്റര്‍ ബിന്ദു, പ്രധാനാധ്യാപകന്റെ ചുമതലയുള്ള സുരേഷ് സി., സഞ്ജീവ്, സപിന്‍, മഞ്ജുഷ, പ്രശാന്ത്, ഷിജു, സക്കറിയ, ഹബീബ് റഹ്‌മാന്‍, റഹീം തുടങ്ങിയവര്‍ സംസാരിച്ചു.

മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്, കണ്‍വീനര്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍, അംഗങ്ങള്‍ തുടങ്ങിയവരെ നിയമിച്ചു. കൊയിലാണ്ടിയില്‍ ഇത്തരത്തിലുള്ള ഒരു തൊഴില്‍മേള ആദ്യമായിട്ടാണ് സംഘടിപ്പിക്കുന്നത്. തൊഴില്‍ തേടുന്നവര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കി ഈ മേള ഒരു വന്‍ വിജയമാക്കണമെന്ന് എല്ലാ അഭ്യുദയകാംക്ഷികളോടും സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.